കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ആക്രമിക്കാനെത്തിയ പുലിയെ കര്‍ഷകന്‍ കൊലപ്പെടുത്തി. അറുപത്തഞ്ചുകാരനായ രാമമൂര്‍ത്തിയാണ് തന്നെ ആക്രമിക്കാനെത്തിയ പുലിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
കൃഷിയിടത്തിലേക്ക് പോയ രാമമൂര്‍ത്തിയേയും, പശുക്കളെയും പുലി ആക്രമിക്കുകയായിരുന്നു. പുലിയെ കണ്ട് ഭയന്ന പശുക്കളും കാളകളും പലയിടത്തേക്ക് ചിതറി ഓടുകയായിരുന്നു. പുലി പശുക്കളുടെ പിറകെ പിന്തുടര്‍ന്ന് ഓടുകയായിരുന്നു. പശുക്കളുടെ ശബ്ദം കേട്ടാണ് രാമമൂര്‍ത്തി പാടത്തേക്ക് പോയത്.
രാമമൂര്‍ത്തിയെ കണ്ട പുലി ഇയാളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം രക്ഷയ്ക്ക് വേണ്ടി രാമമൂര്‍ത്തി പുലിയെ കൊലപ്പെടുത്തുകയായിരുന്നു. ‘എനിക്ക് രക്ഷപ്പെടണം, അതുകൊണ്ടാണ് താന്‍ അരിവാള്‍ കൊണ്ട് പുലിയെ കൊന്നതെന്ന്’ രാമമൂര്‍ത്തി ഫോറസ്റ്റ് അധികൃതരോട് അറിയിച്ചു.
വിവരമറിഞ്ഞ ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് എത്തിയിരുന്നു. പുലിയെ കൊന്നതിന് രാമമൂര്‍ത്തിക്കെതിരെ ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു.