ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ഷാരൂഖ് ഖാന്‍. മൂന്ന് പതിറ്റാണ്ടിലേറെയായുള്ള തന്റെ കരിയറിലെ വളര്‍ച്ചയെ കുറിച്ചും പ്രേക്ഷകര്‍ അദ്ദേഹത്തിന് നല്‍കിയ പ്രോത്സാഹനത്തെ കുറിച്ചും സംസാരിച്ച നടന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സിനിമ ചെയ്തിട്ട് വേണം കരിയര്‍ അവസാനിപ്പിക്കാനെന്നും ഷാരൂഖ് പറഞ്ഞു. ദുബായിയില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്.
‘എനിക്ക് എന്റെ കരിയര്‍ അവസാനിപ്പിക്കണം, ആ അവസാനം വളരെ അകലെയാണെങ്കിലും (എനിക്ക് 35 വര്‍ഷം കൂടി ഇനി ബാക്കിയുണ്ട്). ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയില്‍ ആരും എന്നോട് ചോദിക്കരുത്, എന്തുകൊണ്ട് ഞാന്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതാകണം. അതാണ് എന്റെ സ്വപ്നം,’ ഷാരൂഖ് ഖാന്‍.
തനിക്ക് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിന്റെ ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയാത്തത്ര ചെറിയ റോളായിരുന്നതിനാല്‍ നിരസിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. തന്റെ അവസാന മൂന്ന് ചിത്രങ്ങളുടെ വിജയത്തിന് മുമ്പ് അദ്ദേഹം നേരിട്ട പരാജയത്തെക്കുറിച്ചും ഷാരൂഖ് വ്യക്തമാക്കി.
LATEST – I want to end my career.. which is FAAAAAAAAR from ending.. 35 years from now, with a film that crosses over (internationally in reference to the question of interviewer asking when will he make a crossover with the west) #ShahRukhKhan #WorldGovernmentSummit pic.twitter.com/BCrZuq0tNh
— Shah Rukh Khan Universe Fan Club (@SRKUniverse) February 14, 2024