തിരുവനന്തപുരം: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് തകര്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി പൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി റോഡുകളുടെയും പൊതു കെട്ടിടങ്ങളുടെയും ശോച്യാവസ്ഥയില്‍ എന്‍ജിനീയര്‍മാരെ കുറ്റപ്പെടുത്തി.
മുഖ്യപ്രഭാഷണം നടത്തിയ ഇ ശ്രീധരന്‍ എഞ്ചിനീയര്‍മാരെയും സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ചു. ഭൂമിയേറ്റെടുക്കല്‍ വൈകുന്നതിന് എന്‍ജിനീയര്‍മാരും ഉത്തരവാദികളാണ്. എന്‍ജിനീയര്‍മാര്‍ കരാറുകാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റരുത്. എന്‍ജിനീയര്‍മാരെ വിശ്വാസത്തിലെടുത്താകണം സര്‍ക്കാരുകളും മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.