ന്യൂഡല്‍ഹി:രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കുന്നു. ഇതിനായി 20 വര്‍ഷം പഴക്കമുള്ള ഉടമ്പടി പരിശോധിച്ച് വരുന്നതായാണ് കേന്ദ്രം.
1995ല്‍ ബ്രിട്ടനുമായി ഉണ്ടാക്കിയ മ്യുച്ചല്‍ ലീഗല്‍ അസിസ്റ്റന്റ് ട്രീറ്റിയാണ് മല്യയെ തിരിച്ചെത്തിക്കാനായി നിയമ വിദഗ്ദര്‍ പൊടി തട്ടിയെടുക്കുന്നത്.
ക്രിമിനല്‍ സ്വഭാവമുള്ളവരുടേയും കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെയും വിവരങ്ങള്‍ പരസ്പരം കൈമാറുകയും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനുമുള്ള അവസരം നല്‍കുമെന്നാണ് ഉടമ്പടിയില്‍ പറയുന്നത്.
ഈ ഉടമ്പടി പ്രകാരം ബ്രിട്ടന്റെ സഹായം തേടാനാകുമോയെന്ന് അറിയാന്‍ വിദേശകാര്യ മന്ത്രലയം നിയമവിദഗ്ദരുടെ ഉപദേശം തേടി.
ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും ബ്രിട്ടന്റെ നിയമപ്രകാരം രാജ്യത്ത് തുടരാന്‍ മല്യക്ക് കഴിയുന്നതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി. ബ്രിട്ടനില്‍ എത്തിയതിനു ശേഷം അവിടെ താമസിക്കുന്ന ഒരാളുടെ പാസ്‌പോര്‍ട്ട് മറ്റൊരു രാജ്യം റദ്ദാക്കിയാല്‍ അത് ബ്രിട്ടനില്‍ ബാധകമല്ല.
1990 മുതല്‍ മല്യക്ക് ബ്രിട്ടനില്‍ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ട് 20 വര്‍ഷം മുമ്പത്തെ ഉടമ്പടി മല്യയെ തിരിച്ചെത്തിക്കാന്‍ സഹായിക്കുമോയെന്നാണ് നിയമ വിദഗ്ദര്‍ പരിശോധിക്കുന്നത്.
900 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത് തിരിച്ചടയ്ക്കാതെയാണ് മല്യ നാടു വിട്ടത്.