To dodge liquor ban, Chandigarh renames state highways as district roads

ചണ്ഡീഗഢ്: ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന പാതകളുടെ പേര് മാറ്റി ചണ്ഡീഗഢ്.

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢിലെ സംസ്ഥാന പാതകളെ പ്രധാന ജില്ലാപാതകള്‍ എന്ന പേരിലാക്കി പ്രഖ്യാപിച്ചു. ലക്ഷ്യം മദ്യശാലകള്‍ അടയ്ക്കുന്നത് ഒഴിവാക്കുക മാത്രം

20 വര്‍ഷത്തോളം സംസ്ഥാന പാതകളായി തുടര്‍ന്നിരുന്ന ഈ റോഡുകളൊക്കെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാനായി ഇനി ജില്ലാ റോഡുകളായി മാറും. ദേശീയസംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റവളിലുള്ള മദ്യവില്‍പ്പനശാലകള്‍ അടച്ചു പൂട്ടി മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഢിലെ 20 മദ്യവില്‍പ്പന ശാലകള്‍ അടുത്തിടെ മാറ്റി സ്ഥാപിച്ചിരുന്നു. ഉത്തരവ് പരിശോധിക്കാന്‍ ഭരണകൂടം നാലംഗ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ചണ്ഡീഗഢ് ചീഫ് എഞ്ചിനീയര്‍ മുകേഷ് ആനന്ദ്, ചീഫ് ആര്‍ക്കിടെക് കപില്‍ സേത്യ, എംസി ചീഫ് എഞ്ചിനീയര്‍ എന്‍.പി.ശര്‍മ്മ, എക്‌സൈസ് കമ്മീഷണര്‍ രാകേഷ് പോപ്ലി എന്നിവരടങ്ങിയ കമ്മറ്റിയാണ് സംസ്ഥാന പാതകളൊക്കെ ജില്ലാ റോഡുകളാക്കി മാറ്റുന്നതിന് പച്ചക്കൊടി കാട്ടിയത്.

Top