സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. അമ്പലത്തില്‍ ഷോട്ട്‌സ് ഇട്ട് കയറി എന്നതിന്റെ പേരിലാണ് ആക്രമണം. ” ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്ക്, കുഞ്ഞുടുപ്പിട്ട് ദൈവത്തിന്റെ മുന്നില്‍ ചെല്ലാന്‍ നാണമില്ലേ ” എന്നൊക്കെയാണ് ചോദ്യങ്ങള്‍.
മാന്ദാവിയിലുള്ള ശ്രീ നാഗനാഥ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെയും വഴിപാടുകള്‍ കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ അജയ് പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരത്തിന് നേരെ സൈബര്‍ ആറ്റാക്ക് ആരംഭിച്ചത്.
ഇതിനു പിന്നാലെയാണ് ആക്രമണം തുടങ്ങിയത്. ഇപ്പോള്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ആരാധന തികച്ചും വ്യക്തിപരമായ കാര്യമാണ്. ദൈവത്തെ കാണാന്‍ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. അതില്‍ ഇടപെടേണ്ടതില്ലെന്ന് അജയ് പറയുന്നു.