മുംബൈ: ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു.
പത്ത് മുതല്‍ പതിനഞ്ച് ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
രാജ്യത്തെ വിവിധ ഫാക്ടറികളിലും മറ്റുമായി ഹിന്ദുസ്ഥാന്‍ യുണിലിവറിന് 18,000 ജീവനക്കാരാണുള്ളത്.
സിഇഒയാണ് തലപ്പത്ത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് മാനേജര്‍മാര്‍, ജൂനിയര്‍ മാനേജര്‍മാര്‍, ഫ്രണ്ട്‌ലൈന്‍ എക്‌സിക്യുട്ടീവ്‌സ് എന്നിങ്ങനെയാണ് ജീവനക്കാരുടെ ഘടന.