ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ എല്ലാദിവസവും വിമാന സര്‍വീസുകള്‍ കൂട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ എല്ലാ ദിവസവും സര്‍വീസ് കൂട്ടാനും ഇതിന് പുറമെ ഉത്സവ സമയങ്ങളിലും അവധി സമയത്തും കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
Express my heartfelt gratitude to Shri @HardeepSPuri ji, Hon’ble MOS (I/C) for Civil Aviation for chairing discussions on ‘Air Connectivity to /from Kerala’ today morning with Kerala MPs….1/3 @narendramodi @PMOIndia @AmitShah @DrSJaishankar @VMBJP pic.twitter.com/WynvurDOUr
— V. Muraleedharan (@MOS_MEA) August 1, 2019
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് സ്വകാര്യ വിമാനക്കമ്പനികളെ ക്ഷണിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ട്വിറ്റ് ചെയ്തത്. ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും പങ്കെടുത്തു.