ഡ്രൈവിംഗ് എളുപ്പമാക്കാന്‍ നിസാന്‍ കണക്ട് മൊബൈല്‍ ആപ്പ്‌

ഡ്രൈവിംങ് അനുഭവം ആസ്വാദ്യമാക്കുന്നതിന്റെ ഭാഗമായി അറിയിപ്പുകളും വിവരങ്ങളും ഉപഭോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്ന ‘നിസാന്‍ കണക്ട്’ മൊബൈല്‍ ആപ്പ് നിസാന്‍ ഇന്ത്യ പുറത്തിറക്കി.

ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് നിസാന്‍ കണക്ട് ആപ്പ്. ഇന്ത്യന്‍ നിരയില്‍ മൈക്ര, സണ്ണി, ടെറോനോ തുടങ്ങിയ എല്ലാ വാഹനങ്ങളിലും നിസാന്‍ കണക്ട് മൊബൈല്‍ ആപ്പ് ലഭ്യമാകും.

ഇന്ത്യയിലെ റെനോ നിസാന്‍ ടെക്‌നോളജി ബിസിനസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. 50 ലേറെ കണക്ടഡ് ഫീച്ചറുകളുള്ള നിസാന്‍ കണക്ട് മൂന്ന് വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോട് കൂടിയും ഒരു വര്‍ഷത്തെ നിസാന്‍ വാറണ്ടിയോടും കൂടിയാണ് എത്തുന്നത്.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫ്‌ലാറ്റ്‌ഫോമുകളില്‍ നിസാന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

വേഗത കൂടിയാല്‍ സ്പീഡ് അലര്‍ട്ട് നല്‍കും, വോയ്‌സ് അസിസ്റ്റ്, യാത്ര ചെയ്യേണ്ട റൂട്ട് കൃത്യമായി മനസ്സിലാക്കാം, അടുത്തുള്ള പെട്രോള്‍ പമ്പ് കണ്ടെത്താം, അടുത്തുള്ള നിസാന്‍ ഡീലര്‍ഷിപ്പ് കണ്ടെത്താം, റഗുലര്‍ സര്‍വ്വീസിന് മുന്‍കൂട്ടി ബുക്ക് ചെയ്യാം, ഉപഭോക്താവ് വാഹനത്തിലില്ലെങ്കിലും എവിടെയാണ് കാര്‍ എന്ന് കണ്ടെത്താം എന്നിവയാണ് ആപ്പിലെ പ്രധാന സേവനങ്ങള്‍.

Top