ഡല്‍ഹി: മഹുവ മൊയ്ത്രക്കൊപ്പമുള്ള തന്റെ ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആ എം.പിക്ക് എന്നെക്കാള്‍ 20 വയസ് കുറവാണ്. എനിക്ക് അവര്‍ ഒരു കുട്ടിയെപ്പോലെയാണ്. എന്റെ സഹോദരി ഉള്‍പ്പെടെ 15 ഓളം പേര്‍ പങ്കെടുത്ത ജന്മദിന പാര്‍ട്ടിയായിരുന്നു അത്. മുഴുവന്‍ ചിത്രവും കാണിക്കുന്നതിനുപകരം ക്രോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയാണ് എന്നും തരൂര്‍ പറഞ്ഞു.
സ്വകാര്യ ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കില്‍ ആരാണ് അത് പകര്‍ത്തിയതെന്നും അദ്ദേഹം ചോദിച്ചു. തന്റെ തിരക്കേറിയ ജോലിക്കിടയില്‍ ഇത്തരം പരിഹാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ട്രോള്‍ സേന സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് രസകരമാണെന്ന് മഹുവ മൊയ്ത്ര നേരത്തെ പറഞ്ഞിരുന്നു. ‘വെള്ള ബ്ലൗസിനേക്കാള്‍ പച്ചയാണ് ഇഷ്ടമെന്നും എന്തിനാണ് ക്രോപ്പ് ചെയ്ത് ബുദ്ധിമുട്ടുന്നത് അത്താഴവിരുന്നിലെ ബാക്കിയുള്ളവരെ കൂടി കാണിക്കുക എന്നാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.