ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്നും അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി.
കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോടതി അറിയിച്ചു
നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി രാജകുടുംബവുമായി ആലോചിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, ക്ഷേത്ര സുരക്ഷയ്ക്കായി പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദിവസേനയുള്ള വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
വജ്രാഭരണങ്ങള്‍ കാണാതായത് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഈ ആവശ്യത്തെ തള്ളി പൊലീസ് അന്വേഷണം തുടരട്ടെ എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.