കൊച്ചി : പെരുമ്പാവൂര്‍ നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരം കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. എക്‌സൈസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.
നഗരത്തിന്റെ വിവിധ ഭാഗത്ത് താല്‍ക്കാലിക വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് നിരോധിത പുകയില വില്‍പ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഉപഭോക്താക്കളിലധികവും. മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നൂറിലധികം വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി സ്ഥാപിച്ചിരുന്ന കടകളും നീക്കം ചെയ്തു.
പെരുമ്പാവൂര്‍ നഗരത്തില്‍ നിരവധി ഇതര സംസ്ഥാനക്കാര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി പരാതി വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്നാണ് എക്‌സൈസും നഗര സഭയും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.