ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന ഇന്ന് തന്നെ ലഡാക്ക് മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 4000 സൈനികര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കും. ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് എത്രയും വേഗം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. വാക്സിന്‍ ആദ്യം എത്തിച്ചത് ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ ആണ്.
ലേ മേഖലയില്‍ ജോലി ചെയ്യുന്ന 4000 സൈനികര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് നടത്തിയാകും സൈനിക മേഖലയില്‍ കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയെന്നാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക മേഖലയിലെ ആരോഗ്യ വിഭാഗങ്ങള്‍ക്കു തന്നെയാകും ആദ്യഘട്ട കൊവിഡ് വാക്സിനേഷനില്‍ പ്രഥമ പരിഗണന നല്‍കുക. അതേസമയം ലഡാക്കില്‍ പ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളില്‍ നിന്ന് എത്തില്ലെന്നും അവര്‍ക്ക് കൊറോണ വലിയ പ്രശ്നമല്ലെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.