ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ലക്‌നൗ ഏകന സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 6 മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച അഫ്ഗാനിസ്താനും രണ്ടെണ്ണം വിജയിച്ച നെതര്‍ലന്‍ഡ്‌സിനും ഇന്നത്തെ കളി നിര്‍ണായകമാണ്. അഫ്ഗാനിസ്താന്‍ ആദ്യ നാലിലെത്താനുള്ള ശ്രമത്തിലാണെങ്കില്‍ നെതര്‍ലന്‍ഡ്‌സ് ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടരാനാണ് ശ്രമിക്കുന്നത്.

ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മോശം പ്രകടനം നടത്തുന്നതാണ് നെതര്‍ലന്‍ഡ്‌സിനു തിരിച്ചടി. ടൂര്‍ണമെന്റില്‍ ഇതുവരെ നെതര്‍ലന്‍ഡ്‌സ് ടോപ്പ് ഓര്‍ഡര്‍ കാര്യമായ സംഭാവന നല്‍കിയിട്ടില്ല. മധ്യനിരയില്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള താരങ്ങളാണ് പല മത്സരങ്ങളിലും നെതര്‍ലന്‍ഡ്‌സിന് മാന്യമായ സ്‌കോര്‍ നല്‍കിയത്.ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന ലക്‌നൗ പിച്ചിലാണ് മത്സരം എന്നതിനാല്‍ നെതര്‍ലന്‍ഡ്‌സ് ഷാരിസ് അഹ്‌മദിനു ഒരു പേസറെ പരിഗണിച്ചേക്കും.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വിരലിനു പരുക്കേറ്റ ഇക്രം അലിഖില്‍ ഇന്നത്തെ കളിയില്‍ മാച്ച് ഫിറ്റാണെന്ന് അഫ്ഗാന്‍ പരിശീലകന്‍ ജൊനാതന്‍ ട്രോട്ട് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്രം കളിക്കും. ടീമില്‍ മാറ്റങ്ങളുണ്ടാവില്ല.

 

Top