തിരുവനന്തപുരം: ബാങ്ക് സ്വകാര്യവത്ക്കരണത്തിനും ലയനത്തിനുമെതിരെ രാജ്യത്തെ എല്ലാ പ്രമുഖ ബാങ്ക് എംപ്ലോയീസ് സംഘടനകളുടേയും പിന്തുണയോടെ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും.
പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വാണിജ്യബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹകരണബാങ്കുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിച്ചേക്കാം.
വന്‍കിട വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, വന്‍കോര്‍പ്പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വിദേശമൂലധനം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.