today evening abdul nasser madani reached kerala

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു വൈകിട്ടുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കേരളത്തിലേക്കു തിരിക്കും. പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജാണ് ഇക്കാര്യമറിയിച്ചത്.

വൈകിട്ട് 7.15നുള്ള വിമാനത്തിലായിരിക്കും മഅദനി കേരളത്തിലേക്കു വരുന്നത്. മദനിക്കു യാത്ര നിഷേധിച്ചതില്‍ കമ്പനി അധികൃതര്‍ ഖേദം രേഖപ്പെടുത്തിയെന്നും സിറാജ് പറഞ്ഞു.

സുപ്രീം കോടതി ജാമ്യമനുവദിച്ചതനുസരിച്ച് കേരളത്തിലേക്കു പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രക്ക് വ്യോമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഇന്‍ഡിഗോ കമ്പനി അധികൃതര്‍ അറിയിച്ചത്.

മഅദനിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ ഓഫിസ് പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യാത്രയെ ചൊല്ലി നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ സംഘര്‍ഷം.

നിരവധി പിഡിപി പ്രവര്‍ത്തകരാണ് മദനിയെ വരവേല്‍ക്കാന്‍ നെടുമ്പാശ്ശേരി വിമാനത്തവാളത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ മഅദനിക്ക് യാത്രനിഷേധിച്ചതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ ഇന്‍ഡിഗോ ഓഫിസിന്റെ ജനലുകള്‍ തല്ലി തകര്‍ത്തു.

Top