ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയില്‍ ആശ്വാസം; പവന് 480 രൂപ കുറഞ്ഞു

കൊച്ചി: പവന് റിക്കാര്‍ഡ് വില രേഖപ്പെടുത്തിയശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയും ഇന്നുമായി പവന് 640 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വര്‍ണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. സെപ്റ്റംബര്‍ നാലിന് പവന്റെ വില 29,120 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന് വില കുറഞ്ഞതോടെ മലയാളികള്‍ക്ക് ആശ്വാസമായി.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്

Top