സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ കുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം കൂടി 1,787.11 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വര്‍ധന.
അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ ദുര്‍ബലമാകുകകയും ചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്.
കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.32ശതമാനം വര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,927 രൂപയായി.