തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഇന്ന് ഭക്തലക്ഷങ്ങളുടെ പൊങ്കാല. ഇഷ്ട വരദായിനിയുടെ അനുഗ്രഹം തേടി ദര്‍ശനത്തിന് രാവിലെ മുതല്‍ ഭക്തരുടെ ഒഴുക്കാണ്. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് തിരക്ക് നിയന്ത്രിച്ചാണ് പ്രവേശനം. വീടുകള്‍ പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. 10.50നാണ് അടുപ്പു വെട്ട് . 1.20 നാണ് നിവേദ്യം.