ഇന്ന് ലോക ഭക്ഷ്യ ദിനം. 2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവല്‍ക്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം.ലോകത്താകമാനം ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്.നമ്മുടെ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്,2030 ഓടെ വിശപ്പു രഹിത ലോകം സാധ്യമാണ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ലോകത്ത് ഏഴിലൊരാള്‍ പട്ടിണി നേരിടുന്നുണ്ട് എന്നാണ് കണക്കുകള്‍.ഭക്ഷണം പാഴാക്കി കളയുന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി.ഭക്ഷണം പാഴാക്കുന്നതിന് എതിരായ ബോധവല്‍ക്കരണത്തിനാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഭക്ഷ്യ ദിനത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന സഘടനയുടെ ചെയര്‍മാന്‍ നിസാര്‍ മൊയ്ദീന്‍ പറഞ്ഞു.
വികസിത രാജ്യങ്ങളാണ് ഭക്ഷണം പാഴാക്കുന്ന കാര്യത്തില്‍ മുന്നില്‍.ഇന്ത്യയും ഭക്ഷണം പാഴാക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല.രാജ്യത്തെ ഹോട്ടലുകളില്‍ 20 ശതമാനത്തില്‍ അധികം ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നു എന്നാണ് കണക്കുകള്‍.