സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും

കരവത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. കരട് വിജ്ഞാപനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ദ്വീപിലെ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത്ഷാ ഉറപ്പുകൊടുത്തതായി എംപി അറിയിച്ചു. എന്നാല്‍ കരട് വിജ്ഞാപനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

Top