മക്ക : ഹജ്ജ് തീർഥാടനത്തിന് ഇന്ന് ഔദ്യോഗിക സമാപനം. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലേറു കർമങ്ങൾ പൂർത്തിയാക്കി അസ്തമയത്തിനു മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഈ വർഷത്തെ ചടങ്ങുകൾക്ക് സമാപനമാകും.
എന്നാൽ, ഇന്നു മിനായിൽ തങ്ങുന്നവർ നാളെക്കൂടി കല്ലെറിഞ്ഞ ശേഷമേ മക്കയിലെത്തൂ. ഹജ് സർവീസ് ഏജൻസികൾക്കു കീഴിൽ വ്യത്യസ്ത സംഘങ്ങളായി കല്ലേറിനും പ്രദക്ഷിണത്തിനും സൗകര്യം ഒരുക്കിയതിനാൽ തിരക്കുണ്ടായില്ല.