സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്‍പത് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 75.151 രൂപയിലും ഡീസല്‍ ലിറ്ററിന് 70.087 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.15 രൂപയിലും ഡീസല്‍ ലിറ്ററിന് 70.09 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.84 രൂപയിലും ഡീസല്‍ 68.76 രൂപയിലുമാണ് വ്യാപാരം. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.16 രൂപയും ഡീസല്‍ ലിറ്ററിന് 69.08 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 71.77 രൂപയും ഡീസലിന് 65.09 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 77.46 രൂപയും ഡീസലിന് 68.25 രൂപയുമാണ് വിലനിലവാരം.

Top