തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞ് 71.317 രൂപയിലാണ് വ്യാപാരം. പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 76.632 രൂപയില്‍ വ്യാപാരം തുടരുകയാണ്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയിലും ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.29 രൂപയും ഡീസല്‍ 69.96 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.62 രൂപയും ഡീസല്‍ ലിറ്ററിന് 70.29 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 73.27 രൂപയും ഡീസലിന് 66.31 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.88 രൂപയും ഡീസലിന് 69.49 രൂപയുമാണ് വില നിലവാരം.
ഇന്നലെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. ഒക്ടോബറിലെ ആദ്യ ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഗോള വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വ്യതിയാനമാണ് ഇതിന് കാരണം.