തൃശൂർ: ഓണാഘോഷം കൊടിയിറങ്ങുന്നതിന്റെ ഭാഗമായി തൃശൂരില്‍ ഇന്ന് പുലികളിറങ്ങും.
ഓരോ ടീമിലും അമ്പതോളം പുലികള്‍ വരുന്ന ആറ് ടീമുകളാണ് ഇന്നിറങ്ങുന്നത്.അതിനുസരിച്ചുള്ള വാദ്യക്കാരും.
തൃശൂരിന് ഇന്ന് പുലിത്താളമാണ്. നായ്ക്കനാൽ, കോട്ടപ്പുറം, വടക്കേ അങ്ങാടി, വിയ്യൂർ, കാനാട്ടുകര, അയ്യന്തോൾ എന്നീ സംഘങ്ങളാണ് പുലികളുമായി ഇറങ്ങുന്നത്.
പന്ത്രണ്ട് പെണ്‍പുലികളും ഇത്തവണ ചുവടുവെക്കും. എഎസ്‌ഐ വിനയയുടെ നേതൃത്വത്തിലാണ് പെണ്‍പുലികള്‍ ഇറങ്ങുക.30 പെൺവാദ്യക്കാരും ഇതിന് അകമ്പടിയാകും.
വൈകീട്ട് നാലരയോടെ പുലിമടകളില്‍ നിന്നും പുലികൾ നഗരത്തിൽ ഇറങ്ങിത്തുടങ്ങും.
സ്വരാജ് റൗണ്ടിലെത്തി വടക്കുംനാഥനെ വലംവെച്ച് പുലിക്കൂട്ടം രാത്രി എട്ടുമണിയോടെ മടങ്ങും.
പുലിക്കളി കണക്കിലെടുത്ത് തൃശൂര്‍ നഗരത്തില്‍ സുരക്ഷാസംവിധാനവും ഗതാഗതനിയന്ത്രണവും ഒരുക്കിയിട്ടുണ്ട്.