കോവിഡ്; ഓഹരി വിപണി 225 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 225 പോയന്റ് നഷ്ടത്തില്‍ 30,154ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 8872ലുമാണ് വ്യാപാരം നടക്കുന്നത്.

വേദാന്ത, എല്‍ആന്റ്ടി, ഹിന്‍ഡാല്‌കോ, സീ എന്റര്‍ടെയന്മെന്റ്, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഗെയില്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. മാത്രമല്ല ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

അതേസമയം, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീട്ടിയതാണ് വിപണിയെ ബാധിച്ചത്.

Top