സൗദിയില്‍ ഇന്ന് 83 കൊവിഡ് രോഗികള്‍ മാത്രം

റിയാദ്: സൗദിയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. ഇന്ന് പുതിയ രോഗികളുടെ എണ്ണം നൂറില്‍ താഴെയായി. ഇന്ന് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് 83 രോഗികള്‍ മാത്രമാണ്. 75 പേര്‍ രോഗമുക്തിയും നേടി. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,45,912ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,983ഉം ആയി. ഏഴ് പേര്‍ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,617 ആയി.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,312 രോഗികള്‍ മാത്രമാണ്. ഇവരില്‍ 528 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗ മുക്തിനിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 33, മക്ക 13, മദീന 8, കിഴക്കന്‍ പ്രവിശ്യ 7, അല്‍ ഖസീം 5, ജീസാന്‍ 4, അസീര്‍ 4, നജ്‌റാന്‍ 2, തബൂക്ക് 2, ഹായില്‍ 2, അല്‍ ജൗഫ് 1, വടക്കന്‍ അതിര്‍ത്തി മേഖല 1, അല്‍ ബാഹ 1. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 3,91,58,235 ഡോസ് ആയി.

Top