‘ലോകത്തെ ഏറ്റവും മികച്ച ടോയിലറ്റ് പേപ്പര്‍’ ഏതെന്ന് സേര്‍ച്ച് ചെയ്താല്‍ കാണുക പാക്കിസ്ഥാന്‍ പതാക. കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഈ സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോള്‍ ഈ സെര്‍ച്ച് റിസള്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മികച്ച ടോയിലറ്റ് പേപ്പര്‍ എന്ന ഹാഷ്ടാഗോടെ പാക്ക് പതാകയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മികച്ച ചൈന നിര്‍മിത ടോയിലറ്റ് പേപ്പര്‍, ടോയിലറ്റ് പേപ്പര്‍ എന്നിങ്ങനെ തിരഞ്ഞാലും ഇതേ പാക്ക് പതാകയുടെ ചിത്രമാണ് ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുമ്പോഴും ഇതെങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ഗൂഗിള്‍. ഇതിനുമുന്‍പും സമാനമായ പ്രശ്‌നങ്ങള്‍ ഗൂഗിള്‍ നേരിട്ടിട്ടുണ്ട്. മുന്‍പ് ഫെകു, പപ്പു, ഇഡിയറ്റ് എന്നിവയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് എന്നിവരുടെ ചിത്രങ്ങള്‍ ലഭിച്ചത് വിവാദമയിരുന്നു.