ടോക്കിയോ: കൂടുതല്‍ വിദേശ തൊളിലാളികളെ സ്വാഗതം ചെയ്ത് ജപ്പാന്‍. ഇത് സംബന്ധിച്ച ബില്‍ ജപ്പാന്‍ മന്ത്രിസഭ പാസ്സാക്കി. ബില്‍ ഇനി പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടും. പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗവും ബില്ലിനെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, പുറത്തു നിന്നുള്ള ആളുകളെ രാജ്യത്ത് കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
അഞ്ച് വര്‍ഷ കാലാവധിയില്‍ വിസ നേടുന്നവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാം. എങ്കിലും, കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കില്ല. വിവിധ മേഖലകളില്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ജാപ്പനീസ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷ പാസ്സാവുകയും വേണം. പതുക്കെ മാത്രമേ വിദേശ ജോലിക്കാര്‍ക്ക് താമസം സ്ഥിരമാക്കൂ. പിന്നീട് അവര്‍ക്ക് കുടുംബത്തെയും കൊണ്ടു വരാന്‍ സാധിക്കും.
വളരെയധിരം തൊഴിലാളി ക്ഷേമം നേരിടുന്ന മേഖലകളില്‍ മാത്രം അതി വിദഗ്ധരായ ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ആബെ വ്യക്തമാക്കി. വിദേശികള്‍ ജപ്പാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ?, കുടിയേറ്റ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമോ തുടങ്ങിയ ചോദ്യങ്ങളാണ് വിഷയത്തില്‍ പ്രധാനമായും ഉയര്‍ന്നു വരുന്നത്.
വലിയ തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യമാണ് ജപ്പാന്‍. ഓരോ 100 തൊഴില്‍ ദാതാവിന്റെ കയ്യിലും 165 തൊഴിലവസരങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍.