ടോക്യോ: കൊറോണാവൈറസ് ബാധ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ഈ കപ്പലിലുള്ള ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം മൂന്നായി. മൂവരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് ഈ കപ്പലിലുള്ളത്. ഇവരില്‍ 138 പേര് ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.