ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുത്ത് ‘ദി ഇക്കണോമിസ്റ്റ്’

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ടോക്കിയോയെ തെരഞ്ഞെടുത്തു.

സിംഗപ്പൂര്‍, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നില്‍. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, വ്യക്തികളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു ടോക്കിയോയെ തെരഞ്ഞെടുത്തത്.

ലോകത്താകമാനമുള്ള 60 പ്രധാന സിറ്റികള്‍ പരിശോധിച്ചാണ് ‘ദി ഇക്കണോമിസ്റ്റ്’ ആണ് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ സേഫ് സിറ്റീസ് ഇന്‍ഡെക്സ് 2017 തയാറാക്കിയത്.

ഇന്ത്യന്‍ നഗരങ്ങളായ ന്യൂഡല്‍ഹിയും മുംബൈയും യഥാക്രമം 43, 45 സ്ഥാനങ്ങളിലെത്തി. ധാക്ക, കറാച്ചി, മനില, ഹോ ചി മിന്‍, ജക്കാര്‍ത്ത, കെയ്റോ, ടെഹ്റാന്‍ എന്നിവയാണ് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങള്‍.

2015-ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്നു.

എന്നാല്‍ 2015-ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Top