ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ഏഴാം ദിനം പിന്നിടുമ്പോഴും ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലും നീന്തലിലും സ്വര്‍ണവേട്ട തുടര്‍ന്ന ചൈന നാല് സ്വര്‍ണമാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. ആകെ 19 സ്വര്‍ണവും 10 വെള്ളിയും 10 വെങ്കലവും സഹിതം 40 മെഡലുകളാണ് ചൈനയ്ക്ക് ഉള്ളത്.
രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ജപ്പാനും അമേരിക്കയും തുടരുകയാണ്. ജപ്പാന് ഇന്ന് രണ്ട് സ്വര്‍ണം ലഭിച്ചു. 17 സ്വര്‍ണവും 4 വെള്ളിയും 7 വെങ്കലവും അടക്കം 28 മെഡലുകള്‍ ആണ് ഇതുവരെ ആതിഥേയരുടെ സമ്പാദ്യം. അമേരിക്കയ്ക്ക് 14 സ്വര്‍ണമാണ് ഉള്ളത്.
14 സ്വര്‍ണവും 16 വെള്ളിയും 11 വെങ്കലവുമാണ് അമേരിക്കയ്ക്കുള്ളത്. 10 സ്വര്‍ണവുമായി റഷ്യന്‍ ഒളിമ്പിക് ടീം നാലാമതും 9 സ്വര്‍ണമുള്ള ഓസ്‌ട്രേലിയ അഞ്ചാമതാണ്. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ 51ആം സ്ഥാനത്താണ്.
ബോക്‌സിംഗില്‍ ലോവ്‌ലിന ബോര്‍ഗൊഹൈന്‍ മെഡല്‍ ഉറപ്പിച്ചെങ്കിലും നിലവില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ മാത്രമേയുള്ളൂ. 3 സ്വര്‍ണമുള്ള കൊറിയയുടെ അമ്പെയ്ത്ത് താരം ആന്‍ സാന്‍ ആണ് വ്യക്തിഗത മികവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതോടെ ഒരു ഒളിമ്പിക്‌സില്‍ 3 സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ അമ്പെയ്ത്ത് താരം എന്ന റെക്കോര്‍ഡും ആന്‍ സാന്‍ സ്വന്തമാക്കി.