ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-5.

ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. നിശ്ചിത അഞ്ചുസെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക 10 പോയന്റ് നേടി. സ്‌കോര്‍: 28-25, 26-27, 28-27, 26-26, 25-28, 10-8

Top