ടോക്യോ ഒളിമ്പിക്‌സ്; 200 മീറ്ററില്‍ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം

ടോക്യോ: പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലില്‍ കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗ്രാസ് സ്വര്‍ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. നേരത്തെ 100 മീറ്ററില്‍ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസിന്റെ ശക്തമായ തിരിച്ചുവരവുകൂടിയായി 200 മീറ്ററിലെ സ്വര്‍ണനേട്ടം. 2016ലെ റിയോ ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ വെങ്കലം നേടിയ ഗ്രാസിന് ടോക്യോയില്‍ ഒടുവില്‍ 200 മീറ്ററില്‍ സ്വര്‍ണത്തിലെത്താനായി.

19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ തന്നെ നോഹ ലൈലെസ് വെങ്കലവും നേടി.

Top