ടോക്യോ: ജിംനാസ്റ്റിക്‌സ് താരം സിമോണ ബൈല്‍സ് തിരിച്ചുവരുന്നു. നാളത്തെ ബീം ടീം മത്സരത്തില്‍ സിമോണ ബൈല്‍സ് മത്സരിക്കും. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് സിമോണ മത്സരങ്ങളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധികളെ അതിജീവിച്ച് കളിക്കളത്തിലേക്ക് അവര്‍ മടങ്ങി വരികയാണ്.
2016 റിയോ ഗെയിംസില്‍ നാല് തവണ ഗോള്‍ഡ് മെഡല്‍ നേടിയ സിമോണ ബൈല്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈല്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ചിലപ്പോള്‍ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്സ് എന്നാല്‍ തമാശയല്ലെന്നും ബൈല്‍സ് കുറിച്ചിരുന്നു.
ഒളിമ്പിക്സിന് മുന്‍പ് താന്‍ ഡിപ്രഷന്‍ അനുഭവിച്ചിരുന്നു എന്ന് ബൈല്‍സ് തന്നെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ടീം ഡോക്ടര്‍ ലാറി നാസര്‍ ലൈംഗികമായി ആക്രമിച്ച കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരമാണ് സിമോണ ബൈല്‍സ്. വനിതകളുടെ ടീം ഓള്‍റൗണ്ട് വിഭാഗത്തില്‍ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013നുശേഷം ജിംനാസ്റ്റിക്സ് വിഭാഗത്തില്‍ പതിന്നാലു മെഡലുകളില്‍ പത്തുസ്വര്‍ണവും നേടിയ ആദ്യ വനിതയാണ് ഇവര്‍.