ടോക്യോ ഒളിമ്പിക്‌സ്; ഇന്ത്യന്‍ ഹോക്കി പുരുഷ ടീം ക്വാര്‍ട്ടറില്‍

ടോക്യോ: ഹോക്കിയില്‍ ടീം ഇന്ത്യ പുരുഷന്മാരുടെ കുതിപ്പ്. നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയക്ക് പിന്നില്‍ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. വരുണ്‍ കുമാര്‍, വിവേക് സാഗര്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ഷീറ്റില്‍ ഇടം നേടിയപ്പോള്‍ മായോ കസെല്ല അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. രൂപീന്ദര്‍ പാലാണ് ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിനകം സമനില പിടിച്ച് അര്‍ജന്റീന കരുത്തുകാട്ടി. മായ്‌കോ കാസേല്ലയാണ് ഗോള്‍ നേടിയത്. 57ാം മിനിറ്റില്‍ 2-1 ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. വിവേക് സാഗറാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനകം ജയം ആധികാരികമാക്കി ഇന്ത്യ ലീഡ് 3-1 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് കോര്‍ണര്‍ മുതലാക്കി ഗോള്‍ നേടിയത്.

Top