ടോക്യോ: 32ാമത് ഒളിമ്പിക്‌സിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുടക്കം. സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റ് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. ടിവിയില്‍ ആണ് പ്രധാനമന്ത്രി ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ചത്.
ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ 21മതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
#WATCH | Prime Minister Narendra Modi stands up to cheer athletes as the Indian contingent enters Olympic Stadium in Tokyo during the opening ceremony.#TokyoOlympics pic.twitter.com/SUheVMAqIK
— ANI (@ANI) July 23, 2021
ഇന്ത്യന്‍ സംഘമെത്തുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കാണുന്ന പ്രധാനമന്ത്രി, എഴുന്നേറ്റ് നിന്ന് പ്രശംസിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമാവുകയാണ്.