കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. ബൈപ്പാസ് ടോള്‍ പിരിവില്‍ ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ടോള്‍ പിരിവ് കമ്പനി പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. പുതിയ ആവശ്യങ്ങളും കേള്‍ക്കാന്‍ തയാറാണ്. ടോള്‍ പിരിവ് ഇന്ന് തുടങ്ങണോ എന്നതില്‍ തീരുമാനം പൊലീസുമായി ആലോചിച്ച ശേഷമാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് മണിക്കൂര്‍ സംഘര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. എന്നാല്‍ പുതിയ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നുണ്ട്.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസരവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്കും ചുറ്റുവട്ടത്തെ പഞ്ചായത്തിലുള്ളവര്‍ക്കും സൗജന്യയാത്ര വേണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ആറ് വരി പാതയാക്കി, നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ടോള്‍ പിരിവ് ആരംഭിക്കാവൂവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.