പാലിയേക്കരയിൽ ടോൾപിരിവ് മൂന്നിരട്ടി

തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾപിരിവ് മൂന്നിരട്ടി. സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് തുക നിശ്ചയിച്ചതിന് തെളിവ്. ടോൾ തുക നിശ്ചയിക്കാനുള്ള മൊത്തവില സൂചിക തിരുത്തിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്.

മിനിസ്ട്രി ഓഫ് ഇക്കണോമിക്‌സ് അഡ്‌വൈസറുടെ ഓഫീസിൽ നിന്നും പുറത്തിറക്കുന്ന ‘WPI’ അഥവാ Whole sale price intex മൊത്ത വില സൂചികയാണ് ടോൾ പിരിയ്ക്കാനുള്ള മാനദണ്ഡം. മൊത്തവില സൂചിക തിരുത്തിയാണ് NHAI പാലിയേക്കരയിൽ ടോൾ നിശ്ചയിച്ചിരിക്കുന്നത്.തുക നിശ്ചയിക്കാനുളള മാനദണ്ഡം 2011 ജൂൺ മാസം പുറത്തിറക്കിയ ഗസറ്റഡ് വിജ്ഞാപനത്തിൽ വ്യക്തമാണ്.
നോട്ടിഫിക്കേഷൻ ഫോർമുല പ്രകാരം അടിസ്ഥാന ഫീസ് നിരക്കിനെ മൊത്തവില സൂചിക കൊണ്ടും ആകെ ദൂരം കൊണ്ടും ഗുണിച്ചാണ് ടോൾ നിശ്ചയിക്കണ്ടേത്

WPI – B എന്നത് അതാത് വർഷം മാർച്ചിലെ WPI ആണ്. WPI – A എന്നത് 1997 ലെ WPI ആണ്. ഇങ്ങനെ ടോൾ നിശ്ചയിച്ചാൽ കാറിന്റെ അടിസ്ഥാന ഫീസ് 40 പൈസ WPI – A – 131.4ഉം WPI – B – 129.9 ഉം ആണ്. ടോട്ടൽ ദൂരം 64.94 കിലോമീറ്റർ. കണക്കുപ്രകാരം 25 രൂപയാണ് ടോൾ നിരക്ക്. എന്നാൽ കാറിന് ഇപ്പോൾ പിരിക്കുന്നത് 80 രൂപ.

WPI കണക്കാക്കിയത് 129 ന് പകരം 359 രൂപ. അതുപോലെ മാൾട്ടി ആക്‌സിൽ വാഹനങ്ങളിൽ നിന്നും ഈടാക്കുന്നത് 144.45 രൂപക്ക് പകരം 445 രൂപയാണ്. നഷ്ടത്തിലായതിനാൽ മൊത്തവില സൂചിക തിരുത്തിയെന്ന് വിശദീകരണം.

 

Top