തിരുവനന്തപുരം : വിജിലന്‍സ് പ്രതി ചേര്‍ത്ത മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെ ആക്ഷേപങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തനാക്കിയിരുന്നതായി റിപ്പോര്‍ട്ട്.
ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ വര്‍ഷമാണ് ടോം ജോസിനെതിരെയുള്ള ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതിന്റെ നടപടിക്രമങ്ങളില്‍ പിഴവുണ്ട്. എന്നാല്‍ ഇതിന്റെ സാമ്പത്തിക ശ്രോതസ് ടോം ജോസ് വിശദീകരിച്ചതില്‍ അപാകതയില്ലന്നും നളിനി നെറ്റോ റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് ഒരുകോടിയിലേറെ രൂപ നല്‍കി സഹായിച്ച പ്രവാസി മലയാളി ഡോ അനിത ജോസ് കുടുംബ സുഹൃത്താണെന്നും 20 വര്‍ഷത്തിലേറെയായി താന്‍ നാട്ടിലെ അവരുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണെന്നും ടോം ജോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനിത ജോസിന്റെ വിശദാംശങ്ങള്‍ തേടി വിജിലന്‍സ് അന്വേഷണം തുടങ്ങിയിരിക്കയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
മദ്രാസ് ഹൈക്കോടതിയില്‍ തയാറാക്കിയ ഈ പവര്‍ ഓഫ് അറ്റോര്‍ണിയുടെ കോപ്പി സഹിതം അദ്ദേഹം സമര്‍പ്പിച്ച വിശദീകരണം പരിശോധിച്ചായിരുന്നു നളിനി നെറ്റോ തീര്‍പ്പുകല്‍പിച്ചത്.