ബെംഗലൂരു: ഐഎസ് ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും.
രാവിലെ എട്ട് മണിക്കായിരിക്കും ഡല്‍ഹിയില്‍ ഉഴുന്നാലില്‍ വിമാനമിറങ്ങുക.
തുടര്‍ന്ന്, വെള്ളിയാഴ്ച ബെംഗലൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ആദ്യമായാണ് ഫാദര്‍ ഉഴുന്നാലില്‍ ഇന്ത്യയിലെത്തുന്നത്.
2016 മാര്‍ച്ച് നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയത്.
മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ് മലയാളി വൈദികന്റെ മോചനത്തിന് വഴിയൊരുക്കിയത്.