tomorrow harthal

തൃശൂര്‍: കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം എടവലങ്ങാട് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്.

സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ബിജെപി തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കയ്പമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇ.ടി.ടൈസനാണ് വിജയിച്ചത്. ഇതിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ ടിപ്പര്‍ ലോറിയില്‍ എത്തിയ ചിലര്‍ പ്രമോദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Top