കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രാമലീല’യെ നടി ആക്രമിക്കപ്പെട്ട കേസും അതുസംബന്ധിച്ച വിവാദങ്ങളും ഒരുതരത്തിലും ബാധിക്കില്ലെന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.
സിനിമ ഒരു വ്യക്തിയുടേതു മാത്രമല്ലെന്നും രാമലീല 21നു തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുലിമുരുകനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല 14 കോടി ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖമായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.