തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി ഓഫിസുകളിലെല്ലാം തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ സര്‍ക്കുലര്‍. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആര്‍ടിഒമാരോട് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തെ പല ആര്‍ടി ഓഫിസുകളിലും കമ്മീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാള്‍ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവര്‍ത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാള്‍ ആഘോഷിച്ചത്.
വകുപ്പിലുള്ളവരെല്ലാം തന്റെ സഹോദരി സഹോരന്‍മാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും തച്ചങ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.