തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ ‘പ്രസ്’ എന്ന് സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ.തച്ചങ്കരി പറഞ്ഞു.
വാഹനങ്ങളില്‍ അനധികൃതമായ രീതിയില്‍ പ്രസ് സ്റ്റിക്കറും ബോര്‍ഡും ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ അര്‍ഹരായവര്‍ മാത്രം ഇത്തരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കാട്ടി തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്, പിആര്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് തച്ചങ്കരി കത്തയച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം അനുവദിച്ചിരിക്കുന്ന സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.