Tomin Thachanckary birthday celebration

തിരുവനന്തപുരം: ഗതാഗത കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആര്‍ടി ഓഫീസുകളില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് പരിശോധിക്കാന്‍ നിര്‍ദേശം. ചീഫ് സെക്രട്ടറിക്ക് ഗതാഗത ന്ത്രി എകെ ശശീന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫീസുകളില്‍ ആഘോഷിച്ചത് സംബന്ധിച്ച ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് ചീഫ് സെക്രട്ടറി പരിശോധിക്കുക. ഇക്കാര്യം സംബന്ധിച്ച് മന്ത്രിയും ചീഫ് സെക്രട്ടറിയും നാളെ കൂടിക്കാഴ്ച നടത്തും.

കൊച്ചിയിലെ ആര്‍ടി ഓഫീസില്‍ എത്തി ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തച്ചങ്കരിയുടെ ജന്മദിനാഘോഷം. സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലേക്ക് അയച്ചസന്ദേശത്തില്‍ ലഡു വിതരണം ചെയ്ത് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് തച്ചങ്കരി ആവശ്യപ്പെട്ടിരുന്നത്.

Top