അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിടുതല്‍ ഹര്‍ജി ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിടുതല്‍ ഹര്‍ജി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. ഈ ആവശ്യം ഉന്നയിച്ച് ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ കോട്ടയം വിജിലന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍, ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.

Top