Tomin Thachankary-helmet

കൊച്ചി: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം എല്ലാ വാഹന ഡീലര്‍മാരും സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. ഹെല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കും. വാഹന ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഓണലൈനായി ചെയ്യാനുള്ള സൗകര്യം നല്‍കി തുടങ്ങിയതായും തച്ചങ്കരി പറഞ്ഞു.

ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടമരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന നിലപാട് ഗതാഗത വകുപ്പ് എടുത്തത്. ഇനി മുതല്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ സാരി ഗാര്‍ഡ്, പിന്‍സീറ്റിലിരിക്കുന്നവര്‍ക്കുള്ള പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍ വ്യൂ മിറര്‍ എന്നിവയ്‌ക്കൊപ്പംവഹെല്‍മറ്റും സൗജന്യമായി നല്‍കണം. ഇക്കാര്യം വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം വന്നിട്ടും പലര്‍ക്കും ഹെല്‍മറ്റ് സൗജന്യമായി കിട്ടുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് നല്‍കാത്ത ഡീലര്‍മാരുടെ വ്യപാര ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും തച്ചങ്കരി അറിയിച്ചു.

Top