ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി ജയില്‍ മോചിതയായി

ഡല്‍ഹി:ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ജയില്‍ മോചിതയായി. കോടതി ജാമ്യം നല്‍കിയതിനാലാണ് ദിഷക്ക് തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചത്. ശന്തനു മുളുകിന്റെയും നികിത ജേക്കബിന്റെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. നീതിക്കായുള്ള പോരാട്ടത്തില്‍ യുവത്വത്തിനൊപ്പം നില്‍ക്കുമെന്ന് ദിഷയുടെ മാതാവ് മഞ്ജുള നഞ്ജയ പറഞ്ഞു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യംലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നുഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍, ഡല്‍ഹി അക്രമണത്തില്‍ ദിഷയ്‌ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.

Top