ടൂൾ കിറ്റ് കേസ്: നികിത ജേക്കബിന്‍റെ ഹർജിയില്‍ നാളെ വിധി

മുംബൈ: ടൂൾ കിറ്റ് കേസിൽ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിന്‍റെ ഹരജിയില്‍ ബോംബൈ ഹൈക്കോടതി നാളെ വിധി പറയും. എഞ്ചിനീയർ ശാന്തനു മുകുളിന് കോടതി ട്രാൻസിസ്റ്റ് ബെയിൽ അനുവദിച്ചു. ഇരുവർക്കും എതിരെ കൂടുതല്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് സൂമിന് കത്തയച്ചു.

ടൂൾ കിറ്റ് കേസിൽ സാമൂഹ്യപ്രവർത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെ അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിനും എഞ്ചിനീയർ ശാന്തനു മുകുളിനും അറസ്റ്റ് വാറണ്ട് നല്കി മഹാരാഷ്ട്രയില്‍ തുടരുകയായിരുന്നു.

ശാന്തനുവിന് 10 ദിവസത്തേക്ക് ട്രാന്‍സിറ്റ് ബെയില്‍ നല്‍കിയ കോടതി നികിതയുടെ ഹർജിയില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കും. ഇവർ മൂന്നുപേരുമാണ് ടൂള്‍കിറ്റിന്‍റെ നീക്കങ്ങള്‍ ഏകോപിപ്പിച്ചത് എന്നാണ് പൊലീസ് വാദം.

Top